തിരുവനന്തപുരം: വിനോദസഞ്ചാരത്തിനും ചികിത്സക്കുമായി എത്തിയ ലാഥ്വിയൻ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിനു നേർക്കാണ് കഴിഞ്ഞദിവസം ഭീഷണി ഉണ്ടായത്. പ്രദീപിന്റെ പരാതി യുടെ അടിസ്ഥാനത്തിൽ വണ്ടിത്തടം തിനവിള സ്വദേശി ജയപാലൻ എന്നയാൾക്കെതിരെ തിരുവല്ലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഒരു സമുദായ സംഘടനയുടെ പ്രാദേശിക നേതാവാണ് ജയപാലൻ. പ്രതികളുടെ ബന്ധു കൂടിയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഭീഷണിയുടെ അടിസ്ഥാനത്തിൽ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളിൽ പ്രത്യേകം പോലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്.കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ വിചാരണ ജൂൺ ഒന്നിന് ആരംഭിക്കാൻ ഇരിക്കുകയാണ്.
കേരളത്തിൽ ഏറെ കോളിളിളക്കം സൃഷ്ടിച്ച കേസയിരുന്നു ഇത്. കൊല്ലപ്പെട്ടത് വിദേശ വനിത ആയിരുന്നതിനാൽ വിദേശങ്ങളിലും ഈ സംഭവം ശ്രദ്ധിക്കപ്പെട്ടിരുന്നു.