ന്യൂഡൽഹി: പത്മ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. നാല് മലയാളികൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), സൂസമ്മ ഐപ്പ് (മൃഗ സംരക്ഷണം), പി. നാരായണക്കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ.വി. റാബിയ (സാമൂഹ്യസേവനം) എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ.
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് മരണാനന്തരം പത്മവിഭൂഷൺ സമ്മാനിക്കും. അന്തരിച്ച ബി.ജെ.പി നേതാവും യു.പി മുൻ മുഖ്യമന്ത്രി യുമായിരുന്ന കല്യാൺ സിങ്, പ്രഭ ആത്രെ (കല), രാധേശ്യാം ഖേംകെ (സാഹിത്യം-വിദ്യാഭ്യാസം) എന്നിവരാണ് പത്മവിഭൂഷൺ ലഭിച്ച മറ്റ് രണ്ടുപേർ. വാക്സിൻ നിർമാതാക്കളായ കൃഷ്ണ എല്ല-സുചിത്ര എല്ല, സൈറസ് പൂനാവാല എന്നിവർക്കും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
