മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം, ഇന്ത്യ @75 എന്ന ആഘോഷത്തിന്റെ ഭാഗമായി, ഇന്ത്യൻ എംബസ്സിയുടെ രക്ഷകർത്തൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൻറെ വിജയികളെ പ്രഖ്യാപനവും അവാർഡ് ദാന ചടങ്ങും ഇന്ത്യൻ ക്ലബ്ബിൽ വെച്ചു നടന്നു.
സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹനാൻ, ആരോഹി കേൽകാർ, ചേതന വാസുദേവൻ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ അനന്യ ശ്രീകുമാർ, ദേവനാ പ്രവീൺ, ദൃഷ്ടി ബോത്ര എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സീനിയർ വിഭാഗത്തിൽ ശില്പ സന്തോഷ്, കീർത്തന കണ്ണൻ, എന്നിവർ യഥാക്രമം ഒന്നും, രണ്ടും, സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ, മൂന്നാം സ്ഥാനം വാറ്റ്ഷ്യ ബാലസുബ്രഹ്മണിയൻ, നിഹാൽ എന്നിവർ പങ്കിട്ടെടുത്തു.

പ്രസ്തുത ചടങ്ങിൽ ഐ സി ആർ എഫ് ചെയർമാൻ, പ്രശസ്ത കമ്മ്യൂണിറ്റി ലീഡർ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാഥിതിയും, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ തോമസ് സന്നിഹിതരായിരുന്നു. ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ വീഡിയോ സന്ദേശത്തിലൂടെ പരിപാടികൾക്ക് ആശംസകളർപ്പിച്ചു. മൂന്ന് കാറ്റഗറിയിൽ മത്സരിച്ചു വിജയിച്ച കുട്ടികൾക്ക് മൊമെന്റോ, സർട്ടിഫിക്കറ്റ്, ഗിഫ്റ്റ് ഹാമ്പർ നൽകി. ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് ജവാദ് പാഷ അധ്യക്ഷനായ ചടങ്ങിൽ, സെക്രട്ടറി യുസുഫ് അലി സ്വാഗതവും, വൈസ് പ്രസിഡന്റ് റഷീദ് സയ്യിദ് നന്ദിയും പറഞ്ഞു.
