ന്യൂയോർക്ക് : ഓസ്കർ അവാർഡ് ദാന വേദിയിൽ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിൽ വിവാദം തീരുന്നില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്നും നടന് വില്‍ സ്മിത്ത് രാജിവച്ചു.
ഓസ്കര് വേദിയില്‍ അവതാരകന്റെ മുഖത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ചാണ് രാജിവെച്ചിരിക്കുന്നത്. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്നും. ഓസ്കര് വേദിയിലെ തന്റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏതു ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചിട്ടുണ്ട്.
അവതാരകനെ തല്ലിയ സംഭവത്തില്‍ ഓസ്കര് അക്കാദമി അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് വില്‍ സ്മിത്ത് രാജി വെച്ചത്. രാജി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷന്‍ ഡേവിഡ് റൂബിന് അറിയിച്ചു.