അടിമാലി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. മാട്ടുപെട്ടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പടയപ്പയെന്ന കാട്ടാന വഴിയോരത്തെ കടകൾ തകർത്തു. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേവികുളത്തും ആനക്കൂട്ടം കടകള്‍ തകര്‍ത്തു. ദേവികുളം മിഡില്‍ ഡിവിഷനിലെ കടകളാണ് തകര്‍ത്തത്. ആറ് ആനകളാണ് ആക്രമണം നടത്തിയത്. ഇന്നലെയും മൂന്നാറിൽ പടയപ്പയുടെ ആക്രമണം അരങ്ങേറിയിരുന്നു. മാട്ടുപ്പെട്ടി ഡാമിന് സമീപം വഴിയോരക്കട തകര്‍ത്ത കാട്ടുകൊമ്പന് കടയ്ക്കുള്ളിലെ സാധനങ്ങളും തിന്നു. രാവിലെ ആറരയോടെയെത്തിയ പടയപ്പ കരിക്ക് കച്ചവടം ചെയ്യുന്ന കടയാണ് തകര്‍ത്തത്. അരമണിക്കൂറോളം റോഡില്‍ ഗതാഗത തടസമുണ്ടാക്കിയ ശേഷമാണ് വഴിയില്‍ നിന്നും മാറിയത്.
Trending
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍
- തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
- എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം, അറസ്റ്റ്
- കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൃതദേഹങ്ങൾ , കൂട്ട ആത്മഹത്യയെന്ന് സംശയം
- വ്യവസായങ്ങൾ തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട, ചട്ടങ്ങളിൽ ഇളവു വരുത്തി സർക്കാർ
- വനിതാ ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപയെത്തും, വാഗ്ദാനം നടപ്പാക്കുമെന്ന് രേഖ ഗുപ്ത
- അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടുക്കാരുടെ ക്രൂര മർദനം