
തൊട്ടിൽപാലം: പക്രംതളം ചുരത്തിൽ (കുറ്റ്യാടി ചുരം) കാർ യാത്രക്കാർക്കു നേരെ കാട്ടാന ചിന്നംവിളിച്ച് പാഞ്ഞടുത്തു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം.
വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. ഇതിനിടയിലാണ് വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്തുവെച്ച് കാട്ടാന ഇവർ സഞ്ചരിച്ചിരുന്ന കാറിനു നേരെ പാഞ്ഞടുത്തത്. കാറിൽ കുത്തിയശേഷം ആന തിരിഞ്ഞുപോകുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ആന കുത്താൻ വരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്നവർ പകർത്തി.
