മേപ്പാടി: വയനാട്ടില്‍ വീണ്ടുമുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലകൃഷ്ണന് (27) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ബാലകൃഷ്ണനെ കാട്ടാന ആക്രമിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണ് അട്ടമല. ദുരന്തത്തിനു ശേഷം അട്ടമലയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഉരുള്‍പൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇന്നലെയും വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ഇരുമ്പുപാലത്തിനു സമീപം ഒരു ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Trending
- പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ നാല് പേർ അറസ്റ്റിൽ
- വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
- അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
- കായിക മികവിനെ ജ്വലിപ്പിച്ച് എന്‍.എച്ച്.എസ്. വാര്‍ഷിക സ്പോര്‍ട്സ് മീറ്റ്
- കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ
- തണലാണ് കുടുംബം; ടീൻസ് മീറ്റ് നടത്തി
- ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പിണറായി വിജയന്
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്ഡന് ഷോ 2025 ഫെബ്രുവരി 20ന് തുടങ്ങും