കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെയും മകളെയും ഗൃഹനാഥന് കുത്തിപ്പരിക്കേല്‍പ്പിച്ചു. നാല്‍പ്പത്തിനാലുകാരിയായ ബിന്ദുവിനെയും 16കാരിയായ മകളെയുമാണ് മണികണ്ഠന് കുത്തിയത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ സ്റ്റേഷനു സമീപം പെട്ടിക്കട നടത്തിയാണ് കുടുംബം ഉപജീവനം നടത്തിയിരുന്നത്. ബാങ്കില്‍നിന്നും പണം എടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തിന് പി്ന്നാലെ ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
കഴുത്തിന് കുത്തേറ്റ ബിന്ദുവിനെ ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.