കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ വിമർശനം കടുക്കുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. സിവിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സെഷൻസ് ജഡ്ജി കൃഷ്ണകുമാറിന്റെ വിവാദ പരാമർശം. വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും ഉത്തരവിലൂടെ കോടതിയുടെ മെയിൽ ഷോവനിസമാണ് വെളിച്ചത്ത് വന്നതെന്നും സാമൂഹ്യ പ്രവർത്തക കെ അജിത പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് മുൻപും പലരും പറഞ്ഞിട്ടുള്ളതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കാരണം സ്ത്രീകളാണെന്ന് പറയുന്നതിന് തുല്യമാണിത്. ഞങ്ങളുടെ നാട്ടിൽ ആണുങ്ങൾ തോർത്തുമുണ്ടുടുത്തിട്ട് പല ജോലികൾക്കും പോകാറുണ്ട്. അവരെ ഇങ്ങനെ കാണുമ്പോൾ സ്ത്രീകൾ പോയി ബലാത്സംഗം ചെയ്യുന്നില്ലല്ലോ? വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധ നിലപാടാണ്, അവർ പറഞ്ഞു.
Trending
- വാഴുന്നോര്‍ ആര്?; ഇളക്കിമറിച്ച് മഹായുദ്ധത്തിന്റെ കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം
- കള്ളനോട്ട് കൈവശം വെച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: രണ്ടു വിദേശികള്‍ക്ക് 15 വര്‍ഷം വീതം തടവ്
- ആരവമടങ്ങുന്നു; ഇനി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടം
- പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്റെ ആരവത്തിലേക്ക്, പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിൽ, റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍
- ‘ബംഗാളിനെ ലക്ഷ്യം വെച്ചാൽ പാകിസ്ഥാൻ പല കഷണങ്ങളാകും’: കൊൽക്കത്ത ഭീഷണിയിൽ ഖവാജ ആസിഫിന് രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്
- എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
- ‘ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!’ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തില്‍ പിന്തുണയുമായി സരിന്
