തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളും ബ്ലാക്മെയിൽ കേസുകളും പെരുകുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി കേരള പൊലീസ്. ഇത്തരം കേസുകള്‍ ഇനി കേരള പൊലീസിന്റെ പൊലീസിന്റെ പ്രത്യേക വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. 9497980900 എന്ന നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടതെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു.
വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഈ വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന് കേരള പൊലീസ് അഭ്യര്‍ത്ഥിച്ചു. ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് പരാതി നല്‍കാം. എന്നാൽ ഈ നമ്പറിലേക്ക് നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
Trending
- രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
- ലെബനാനില്‍ ബഹ്റൈന്‍ വീണ്ടും എംബസി തുറക്കും
- ബഹ്റൈനില്‍ 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കി
- ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
- ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍