തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിന്റെ പേരില്‍ സസ്പെന്‍ഷനിലായ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന്റെ ചാര്‍ജ് മെമ്മോ. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ഗോപാലകൃഷ്ണന് പോലീസില്‍ വ്യാജ പരാതി നല്കിയ കാര്യം ചാര്‍ജ് മെമ്മോയിലില്ല. പോലീസിനു നല്കിയ സ്ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടും മെമ്മോയിലില്ല. ഐ.എ.എസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് മെമ്മോയില്‍ പറയുന്നു. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പിലില്ലാത്തതിനാല് കേസ് നിലനില്‍ക്കില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ നര്‍കോട്ടിക്സ് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സ്വന്തം ഫോണ്‍ റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന് നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്ന് തെളിയിക്കാനാകാത്തതും വെല്ലുവിളിയാണ്.
വിവാദ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥരിലാരെങ്കിലും പരാതി നല്കിയാല് മാത്രമേ കേസ് നിലനില്‍ക്കൂ എന്നും പുറമെനിന്നുള്ളവര്‍ നല്കുന്ന പരാതി മതിയാകില്ലെന്നുമാണ് പോലീസ് പറയുന്നത്.
മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന് തന്നെയെന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയിരുന്നു. ഈ കുറ്റത്തിലാണ് തെളിവും പരാതിയുമില്ലെന്ന കാരണത്താല്‍ കേസ് ഒഴിവാക്കുന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി