സ്വീഡന്: ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമാണ് (WFP) പുരസ്കാരത്തിന് അര്‍ഹരായത്. പട്ടിണി ഇല്ലാതാക്കാനായി നടത്തിയ ഇടപെടലുകളും സംഘര്‍ഷ മേഖലകളില്‍ സമാധാനമുറപ്പിക്കാനായി നടത്തിയ പരിശ്രമങ്ങളുമാണ് ഡബ്ല്യുഎഫ്പിയ്ക്ക് നൊബേല്‍ ലഭിക്കാന്‍ കാരണമായത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
88 രാജ്യങ്ങളിലെ 97 മില്യണ്‍ ആളുകള്‍ക്കാണ് ഡബ്ല്യുഎഫ്പി പ്രതിവര്‍ഷം ഭക്ഷണം നല്‍കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംവിധാനമാണ് ഡബ്ല്യുഎഫ്പി.
ഡബ്ല്യുഎഫ്പിയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചെന്ന് നോബേല്‍ കമ്മിറ്റിയുടെ ചെയര്‍വുമണായ ബെറിറ്റ് റെയ്സ് ആന്ഡേഴ്സണ് പ്രതികരിച്ചു. ഒസ്ലോയില്‍ ഡിസംബര്‍ 10നാണ് പുരസ്കാരം കൈമാറുക. 1.1 മില്യന്‍ യുഎസ് ഡോളറാണ് സമ്മാന തുക.