മാനന്തവാടി: വയനാട്ടിലെ തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്നു കരുതുന്ന സാധനസാമഗ്രികള്‍ കണ്ടെത്തി. യൂണിഫോം ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലിലാണ് ഇന്നു രാവിലെ ഉപേക്ഷിച്ച സാധനങ്ങൾ കണ്ടത്. തണ്ടര്‍ബോള്‍ട്ട്, പൊലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.
തലപ്പുഴ മക്കിമലയിൽ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം എത്തിയാണ് അത് നിർവീര്യമാക്കിയത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾക്കെതിരെ തലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയുമുണ്ടായി.