തിരുവനന്തപുരം: സ്മൃതി ഇറാനിയുടെ സംഘപരിവാര്‍ രാഷ്ട്രീയത്തിനു അനുയോജ്യമായ മണ്ണല്ല വയനാടെന്നു രമേശ് ചെന്നിത്തല. വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തുന്ന രാഷ്ട്രീയ കളികള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്ന ലോകസഭ മണ്ഡലമാണ് വയനാട്. ആ വയനാട് എത്തി രാഹുൽ ഗാന്ധിയെ സ്മൃതി വെല്ല് വിളിച്ചത് എന്തിൻ്റെ പേരിലാണെന്നു മനസിലാകുന്നില്ല. വില കുറഞ്ഞ രാഷ്ട്രീയ കളികളാണ് സ്മൃതി ഇറാനിയുടേത്. വർഗീയതയാണ് മന്ത്രിയുടെ ലക്ഷ്യമെങ്കിൽ ഇത് അതിനു കേരളം അനുയോജ്യമായ മണ്ണെല്ലെന്ന് സ്മൃതി ഇറാനി ഓർത്താൽ നന്ന്.
ഈദ് ദിനത്തിൽ വയനാട് എത്തി പ്രകോപനമുണ്ടാക്കാനാണു മന്തി ശ്രമിച്ചത്. കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണു ഉദ്ദേശമെങ്കിൽ അത് ഇവിടെ നടക്കില്ല. കാര്യങ്ങൾ അറിയില്ലെങ്കിൽ പാർട്ടിക്കാരോട് ചോദിച്ച് മനസിലാക്കണം അല്ലാതെ വർഗ്ഗീയ രാഷ്ടീയത്തിനു ഈ മണ്ണ് യോജിച്ചതല്ല. ഇത്തരം വില കുറഞ്ഞ നാടകങ്ങൾ സ്മൃതി ഇറാനിക്കാവാം. എന്നാൽ ഭരണഘടന തൊട്ട് അധികാരത്തിലേറിയ മന്ത്രിക്ക് ചേർന്നതല്ല. രാഹുൽ ഗാന്ധിക്കെതിരെയുള്ള മന്ത്രിയുടെ വില കുറഞ്ഞ പ്രസ്താവന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.
