കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന വനമേഖലയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. സൂചിപ്പാറ, കാന്തൻപാറ വെള്ളച്ചാട്ടങ്ങളിലെ ജലം കൂടിച്ചേരുന്ന ആനയടിക്കാപ്പ് എന്ന പ്രദേശത്തായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത് എന്നാണ് വിവരം. റിപ്പണിൽനിന്നുള്ള സന്നദ്ധപ്രവർത്തകർ, വനം വാച്ചർമാർ, ആദിവാസികൾ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. ദുർഘടമേഖല ആയതിനാൽ ഇവിടെനിന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നത് എളുപ്പമല്ല. എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു എന്നാണ് അറിയുന്നത്.
Trending
- കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു
- കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍
- ‘പന്നി രക്ഷപ്പെട്ടല്ലോ സാറേ’ ; കോഴിക്കോട്ട് 4 പേർ പിടിയിൽ
- റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് രോഹിത് ശര്‍മ
- കൊടുങ്ങല്ലൂരില്‍ 24കാരന് അമ്മയുടെ കഴുത്തറുത്തു
- മണിപ്പൂർ: പുതിയ സര്‍ക്കാരോ, രാഷ്ട്രപതി ഭരണമോ?; ഗവര്‍ണര്‍ ഡല്‍ഹിയില്‍
- പഞ്ചാബ് : 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; യോഗം വിളിച്ച് കെജരിവാള്‍
- ദിലീപ്ഫാൻസ് ബഹ്റൈന്‍ പുതിയ കമ്മിറ്റി