സുൽത്താൻ ബത്തേരി: കൊളഗപ്പാറ ചൂരിമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിൽ കുടുങ്ങി. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് ശനിയാഴ്ച പുലർച്ചെയോടെ കടുവ കുടുങ്ങിയത്. ഈ മേഖലയിൽ രണ്ടാഴ്ചയായി കടുവ ഇറങ്ങിയിട്ട്. നിരവധി കന്നുകാലികളെ കടുവ കൊന്നതോടെയാണ് പിടികൂടാൻ കൂടുകൾ സ്ഥാപിച്ചത്.
കടുവയെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിലും വനംവകുപ്പ് ആരംഭിച്ചിരുന്നു. അതിനിടെയാണ് ശനിയാഴ്ച രാവിലെ കടുവ കൂട്ടിൽ കുടുങ്ങിയത്.കടുവയെ കൂടുതൽ പരിശോധനകൾക്കായി വനംവകുപ്പ് കൊണ്ടുപോയിരുന്നു. ഇതിൽ ‘‘വയനാട് സൗത്ത് 09’’ എന്ന കടുവയാണിതെന്ന് വനം വകുപ്പിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടു. ഈ കടുവയാണ് ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയത്. ഇതു തന്നെയാണ് സിസിയിലും ഇറങ്ങിയത്.ഇതേസമയം വെള്ളിയാഴ്ച രാത്രി ബത്തേരി ടൗണിൽ കരടി ഇറങ്ങി. കോടതി വളപ്പിലെത്തിയ കരടി മതിൽ ചാടിക്കടന്ന് പോകുകയായിരുന്നു.
Trending
- ബഹ്റൈനില്‍ കിംഗ് ഫിഷ് ബന്ധന നിരോധനം പിന്‍വലിക്കുന്നു
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈന്‍ ഒരുക്കങ്ങള്‍ തുടരുന്നു
- ബഹ്റൈനില്‍ ഫ്ളൂ വാക്സിനേഷന് കാമ്പയിന് നടത്തി
- 52,000 ദിനാറിന്റെ വാറ്റ് വെട്ടിപ്പ്: ബിസിനസ് ഉടമയ്ക്കെതിരായ കേസ് കോടതിക്ക് വിട്ടു
- സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപക തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള നീക്കവുമായി ബഹ്റൈന്‍
- സംരംഭകര്‍ക്ക് ഊര്‍ജം പകര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ വീക്കെന്‍ഡ് സമാപിച്ചു
- കൊയിലാണ്ടിക്കൂട്ടം ഓണസംഗമം
- അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം