പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാളയാര്‍ കേസ് അന്വേഷണ സംഘത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വരും. അന്വേഷണ സംഘത്തിന് അപ്പാടെ വീഴ്ച പറ്റിയെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. പ്രോസിക്യൂഷന് വീഴ്ച വന്നുവെന്ന ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലും മന്ത്രിസഭ ശരിവെച്ചു.വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹസാഹര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ മാത്രം നടപടി വേണം എന്നാണ് ഇക്കാര്യം അന്വേഷിച്ച ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ പോക്സോ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനാകെ വീഴ്ച സംഭവിച്ചു എന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. പ്രോസിക്യൂഷന് വീഴ്ചവന്നു എന്ന ജുഡീഷ്യല്‍ കമ്മിഷന് കണ്ടെത്തല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേസ് നടത്തിപ്പ് തീര്‍ത്തും അപര്യാപ്തമാണെന്ന വിമര്‍ശനം വന്നിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഞ്ചില്‍ നാലുപേരെയും തെളിവുകളില്ലെന്നു കാണിച്ച് പാലക്കാട് പോക്സോ കോടതി വിട്ടയച്ചിരുന്നു.
സ്റ്റാർ വിഷൻ പാലക്കാട്
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE