തലശ്ശേരി : തലശ്ശേരി വി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയം ജനുവരി ഒന്നിന് നാടിന് സമർപ്പിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. നവംബറോടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കും. എല്ലാ സൗകര്യവും ഒരുക്കി സ്റ്റേഡിയം കായികതാരങ്ങൾക്ക് തുറന്നുകൊടുക്കും. സ്റ്റേഡിയം സന്ദർശിച്ച് മന്ത്രി നവീകരണപ്രവൃത്തി വിലയിരുത്തി.
പ്രവൃത്തി പൂർത്തിയായ കൂത്തുപറമ്പ് സ്റ്റേഡിയവും ഉടൻ തുറക്കും. മുനിസിപ്പാലിറ്റിക്കാണ് നടത്തിപ്പ് ചുമതല. കൂത്തുപറമ്പ് സ്റ്റേഡിയത്തോടനുബന്ധിച്ച് ജിംനേഷ്യം തുടങ്ങും. 13.5 കോടി രൂപ ചെലവിൽ മൂന്ന് ഘട്ടങ്ങളിലായാണ് തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരണം നടക്കുന്നത്.എം.എൽ.എ.മാരായ എ.എൻ.ഷംസീർ, കെ.പി.മോഹനൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, നഗരസഭാധ്യക്ഷമാരായ കെ.എം.ജമുനാറാണി, വി.സുജാത, കായിക വകുപ്പ് ഡയറക്ടർ ജെറാമിക് ജോർജ്, സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ജില്ലാ പ്രസിഡന്റ് കെ.കെ.പവിത്രൻ, സെക്രട്ടറി ഷിനിത്ത് പാട്യം തുടങ്ങിയവർ പങ്കെടുത്തു.