
അന്തരിച്ച മുൻ മുഖ്യമന്ത്രിയും നീണ്ടകാലം പ്രതി പക്ഷ നേതാവും ആയി പ്രവർത്തിച്ച ശ്രീ വി എസ്സ് അച്യുതാനന്ദന്റെ നിര്യാണത്തിൽ വോയിസ് ഓഫ് ട്രിവാൻഡ്രം അനുശോചനം രേഖപ്പെടുത്തി . ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന വി എസ്സ് അനുസ്മരണ യോഗം സംഘടനാ വൈസ് പ്രസിഡന്റ് മനോജ് വർക്കല അദ്ധ്യക്ഷത വഹിച്ചു. സെക്രെട്ടറി അരവിന്ദ് സ്വാഗതവും മണിലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു .ലോക കേരള സഭാംഗം ഷാജി മൂതല വി എസ് അനുസ്മരണ പ്രഭാഷണം നടത്തി . സ്ത്രീ പക്ഷ രാഷ്ട്രീയം പരിസ്ഥിതി തുടങ്ങി ആധുനിക സാങ്കേതിക വിദ്യ വരെയുള്ള പുതിയകാലത്തിനു അനുസൃതമായി ചിന്തിക്കുവാനും തന്റെ തന്നെ നിലപാടുകളെ കാലത്തിനു അനുസരിച്ചു മാറ്റാനും സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാനും കഴിഞ്ഞ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു വി എസ്സ്. ജനകീയ സമരങ്ങൾ ഏറ്റെടുത്തു അത് വിപുലമാക്കി അതുവഴി താനുൾപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെയും മുന്നണിയുടെയും പ്രതിപക്ഷത്തിന്റ പോലും നിലപാടുകളെ സ്വാധീനിക്കുകയും തിരുത്തുകയും കേരള സംസ്ഥാനത്തിന്റെ ആകെ സമര സാമൂഹിക മണ്ഡലത്തിലേക്ക് പുതിയ ഒരു മൂല്യ ബോധം സ്ഥാപിക്കുകയും ചെയ്യാൻ വി എസ്സിന് കഴിഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ അൻഷാദ് , ഷിബു നളിനം , അനിൽ കുമാർ , അനീഷ് , സന്തോഷ് കുമാർ, അംഗങ്ങളായ സിറാജ് , ഷീബ ഹബീബ് എന്നിവർ യോഗത്തിൽ വി എസ്സ് നെ അനുസ്മരിച്ചു .
