മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ് സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് വനിതകൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പ് സ്ത്രീകൾക്കിടയിൽ കൂടി വരുന്ന ബ്രേസറ്റ് കാൻസറിനെതിരെ ഒരു ബോധവത്കരണമാണ് ഉദ്ദേശിക്കുന്നത്. രാവിലെ 10.30 മണി മുതൽ ഒരു ബ്രേസ്റ് കാൻസർ അവെർനെസ്സ് ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ മാമ്മോഗ്രാം മിനി ചെക്കപ്പ് ഉൾപ്പെടെ നിരവധി മെഡിക്കൽ ചെക്ക് അപ്പുകളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


