
വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം KCA അസോസിയേഷൻ നുമായി സഹകരിച്ചു നടത്തിയ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ദിൽസേ 3 ശ്രദ്ധേയമായി കുട്ടികളുടെ ചിത്രരചന മത്സരവും കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു.
ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു . വോയ്സ് ഓഫ് ട്രിവാഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ് , കേരളം കത്തോലിക്ക അസോസിയേഷൻ സെക്രട്ടറി വിനു ക്രിസ്റ്റി , ദിൽസേ കൺവീനർ സുനി സെൽവരാജ് എന്നിവർ ആശംസകൾ നേർന്നു . ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയായ ശ്രീമതി കാർത്തു സച്ചിൻ ദേവ് , ശ്രീ സുമൻ , ശ്രീ അശോക് ശ്രീ ശൈലം എന്നിവർ അടങ്ങിയ ജഡ്ജിങ് പാനൽ ആണ് വിജയികളെ തെരെഞ്ഞെടുത്തത് .
നൂറിൽ പരം കുട്ടികൾ പങ്കെടുത്തു, തുടർച്ചയായി മൂന്നമത് വർഷമാണ് വി.ഓ.ടി. ലേഡീസ് വിങ് റിപ്പബ്ലിക്ക് ദിന ആഘോഷത്തോട് അനുബന്ധിച്ചു കുട്ടികളിൽ ദേശ സ്നേഹം ദേശീയത എന്നിവ വളർത്തുന്നതിനും നമ്മുടെ നാടിൻറെ മഹത്തായ പാരമ്പര്യവും സംസ്കാരവും അവരിൽ വളർത്തുവാനും വേണ്ടി ദിൽസേ എന്ന ഈ പരിപാടി നടത്തുന്നത് കഴിഞ്ഞ മൂന്നു വർഷമായി വോയിസ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ് ഈ ചിത്ര രചനാ സംഘടിപ്പിക്കുന്നു .


