മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം സൗഹൃദരാവ് 2023-2024 എന്ന ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം സെഗയ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു. വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സിബി കുര്യന്റെ അധ്യക്ഷതയിൽ വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ അരവിന്ദ് സ്വാഗതം പറഞ്ഞു. കലാപരിപാടികൾ ബഹ്റൈൻ ദേശീയ ഗാനത്തോട് കൂടി ആരംഭിച്ചു.
ബഹ്റൈനിലെ സാംസ്കാരിക സാമൂഹിക ബിസ്സിനസ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം നിവാസികളായ ഡോ. ചെറിയാൻ, ജെയിംസ് ജോൺ, നൈന മുഹമ്മദ് ഷാഫി, പ്രസാദ് തമ്പി, ബിനീത്, നൗഷാദ്, രാധാകൃഷ്ണൻ, ജോയ് നന്ദഗോപൻ, രഘുവരൻ നാടാർ, ആന്റണി പത്രോസ്, ഫൈസൽ, ബിജു ജോർജ്, ബഹറിനിലെ സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭ അംഗവും വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടീവ് മെമ്പർ ഷാജി മൂതല, ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരായ അൻവർ നിലമ്പൂർ, സയ്യിദ് ഹനീഫ്, ബഹ്റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റ് നിസാർ കൊല്ലം, എന്നും വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ വിജത്തിനായി കൂടെ നിന്ന കലാകാരന്മാരായ ശ്യാം, ഭാഗ്യരാജ്, വിപിൻ എന്നിവരെ വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ആദരിച്ചു.
വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിന്റെ അംഗങ്ങളായ കുട്ടികളുടെയും
മുതിർന്നവരുടെയും കലാപരിപാടികളും, ബഹ്റൈനിലെ അറിയപ്പെടുന്ന സഹൃദയ നാടൻ പാട്ട് കലാ സംഘത്തിന്റെ സംഗീത വിരുന്നും സ്റ്റേജിൽ അരങ്ങേറി. 500 ഓളം വരുന്ന വോയിസ് ഓഫ് ട്രിവാൻഡ്രം അംഗങ്ങൾ പ്രോഗ്രാമിൽ പങ്കെടുത്തു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പ്രോഗ്രാം നിയന്ത്രിച്ചു.