മനാമ: വോയിസ് ഓഫ് മാമ്പ ബഹ്റൈൻ (VOM-B) കമ്മിറ്റിയുടെ ക്രിക്കറ്റ് ടീം “മാമ്പ ചലഞ്ചേഴ്സ് ” ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് മനാമ ഗ്രീൻ പാർക്ക് റസ്റ്റോറന്റിൽ വെച്ചു നടന്നു .നൗഫലിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ ഇഫ്താർ മീറ്റിൽ സിറാജ് സ്വാഗതവും ഫസിൽ അധ്യക്ഷധയും വഹിച്ചു .ഇഫ്താർ മീറ്റ് ഇന്ത്യൻ ക്ലബ് ക്രിക്കറ്റ് സെക്രട്ടറി റെമി പിന്റോ ഉത്ഘാടനം നിർവഹിച്ചു .ടീമിനെ ടീം മാനേജർ ഇഖ്ബാൽ പരിചയപ്പെടുത്തി. ഇഫ്താർ മീറ്റിൽ ബഹ്റൈനിലെ വിവിധ ക്രിക്കറ്റ് ടീമുകളെ പ്രധിനിധീകരിച്ചു ക്യാപ്റ്റന്മാരും മാനേജർമാരും പങ്കെടുത്തു. ഇഫ്താർ മീറ്റിന് ശരീഫ്, മജീദ്, തസ്ലീം, ശഹീദ്, ഫൈസൽ നേതൃത്വം നൽകി.
