
മനാമ: വോയ്സ് ഓഫ് മാമ്പ (VOM-B)കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നയീം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ ഒക്ടോബർ 14 “സ്പോർട് ഇവൻറ്” സംഘടിപ്പിച്ചു. ഉത്ഘാടനം ബഹ്റൈൻ യൂത്ത് സെന്റർ ഉന്നതാധികാര ചെയർമാൻ ഒമ്രാൻ അൽനജ്ദാവി നിർവഹിച്ചു. പരിപാടിയിൽ മുഹമ്മദ് റയീസ് സ്വാഗതം നിർവഹിച്ചു. പരിപാടിയുടെ മെയിൻ സ്പോൺസർ നജീബ് കടലായി ആശംസ നേർന്ന് സംസാരിച്ചു. അബ്ദുൾ നാസർ കേളോത്, മാസിൽ പട്ടാമ്പി തുടങ്ങിയവർ കോർഡിനേറ് ചെയ്തു. നൂറോളം ആൾക്കാർ പരിപാടിയിൽ സംബന്ധിച്ചു. നൗഫൽ, ഇഖ്ബാൽ, ഹാരിസ്, അബ്ദുൽഖാദർ, ശിഹാബ്, വഹീദ്, ശിഹാബ് സ്റ്റീൽ ഫോഴ്സ്, ശരീഫ്, ഫസീൽ, ഫൈസൽ, അസ്ഫർ, മജീദ് തുടങ്ങിയവർ നേതൃത്വം നൽകി. സിറാജ് നന്ദി രേഖപ്പെടുത്തി.
