മനാമ: വോയ്സ് ഓഫ് മാമ്പ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉത്ഘാടനം പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ നിർവഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മൂസ കുട്ടി ഹാജിയെ ചടങ്ങിൽവെച്ച് അനുമോദിച്ചു. സാമൂഹ്യ പ്രവർത്തകരായ ഷബീർ, നിസാർ ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു. ബഹ്റൈനിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ വിവിധ കലാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. ഓൺലൈൻ മത്സര വിജയികളായ മെഹർ സൈനബ് ,ആഗ്നേയ നിമേഷ് ,ഗൗരി ബിനോയ് ,സാന്ദ്ര ജിനു ,ആദിത്യ എസ് മേനോൻ ,ആരോൺ അലക്സാണ്ടർ , മുഹമ്മദ് ഷിയാസ് എന്നിവർ സമ്മാനങ്ങൾ ഏറ്റു വാങ്ങി.
അബ്ദുൽ കാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിഹാബ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു. തുടർന്ന് പാചക മത്സരം, വിവിധ കലാ മത്സരങ്ങൾ തുടങ്ങിയ വിപുലമായ പരിപാടികൾ അരങ്ങേറി. ഇക്ബാൽ പരിപാടി കോർഡിനേറ്റ് ചെയ്തു.