
മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ വനിതാവിഭാഗം ഉൽഘാടനം അൽ ഖൈറാൻ റിസോർട്ടിൽ നടന്നു. ലേഡീസ് വിങ് പ്രസിഡൻറ് സുവിതാ രാകേഷ് അധ്യക്ഷനായ യോഗത്തിൽ പ്രശസ്ത സിനിമാ താരം ജയാ മേനോൻ ഉൽഘാടനകർമം നിർവ്വഹിച്ചു. നാടകപ്രവർത്തകനും സിനിമാ താരവുമായ പ്രകാശ് വടകര മുഖ്യ അതിഥിയായിരുന്നു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, രക്ഷാധികാരി അനിൽ യു കെ, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ലേഡീസ് വിങ് സെക്രട്ടറി രശ്മി അനൂപ് സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രെഷറർ സന്ധ്യ ജയരാജ് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത ശിവരാജ്, ജോയിൻ സെക്രട്ടറി സുനിത സതീശ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആശ സിബിൻ, ആതിര ധനേഷ്, ബാഹിറ അനസ്, രാജി ബാബു, അനിത എന്നിവർ നേതൃത്വം നൽകി. 

