മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി, ‘സ്നേഹദൂത്’ എന്ന പേരിൽ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ആഘോഷം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉൽഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ബോണി മുളപ്പാമ്പള്ളി സ്വാഗതം പറഞ്ഞ യോഗത്തിൽ വോയ്സ് ഓഫ് ആലപ്പി ആക്ടിങ് പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായി. കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ കൗൺസിൽ പ്രസിഡൻറ് ഫാദർ ജോർജ് സണ്ണി ക്രിസ്തുമസ് സന്ദേശം നൽകി. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം ജോയിൻ കൺവീനർ അജിത് കുമാർ നന്ദി പറഞ്ഞു.
സ്നേഹദൂതിന്റെ ഭാഗമായി കുട്ടികളുടെയും മുതിന്നവരുടെയും വിവിധങ്ങളായ കലാപ്രകടനങ്ങളും അരങ്ങേറി. റിനി മോൻസി പ്രോഗ്രാം അവതാരകയായി. ക്രിസ്മസ് കരോൾ, ഡാൻസ്, ഗാനമേള, കുട്ടികൾക്കും മുതിർന്നവർക്കുമായി വത്യസ്ഥങ്ങളായ ഗെയിമുകൾ തുടങ്ങിയവ പരിപാടിയുടെ മാറ്റ് കൂട്ടി. ദീപക് തണൽ, ജോഷി നെടുവേലിൽ, ബാലമുരളി, സനൽ വള്ളികുന്നം, ഹരീഷ് മേനോൻ, രശ്മി അനൂപ്, ശ്യാംജി ഷാജി എന്നിവർ നേതൃത്വം നൽകി.