മനാമ: ബഹ്റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി, ‘മേടനിലാവ് 2023’ എന്നപേരിൽ സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ശ്രദ്ധേയമായി. ഹമലയിലെ അൽ ഖൈറാൻ റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. നാടൻപാട്ട്, അമ്മൻകുടം, മാജിക് ഷോ, കോമഡി ഷോ, നൃത്തനിത്യങ്ങൾ, സംഗീത നിശ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി. മേടനിലവിന്റെ ഭാഗമായി നടന്ന സമ്മേളനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ, രക്ഷാധികാരി അനിൽ യു കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗാം കൺവീനർമാരായ അജിത്കുമാർ സ്വാഗതവും സനിൽ വള്ളികുന്നം നന്ദിയും പറഞ്ഞു. ദീപക് തണൽ, അശോകൻ താമരക്കുളം, ജിനു ജി, കെ. കെ ബിജു, ലിബിൻ സാമുവൽ, നിതിൻ ഗംഗ, അനീഷ് ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
Trending
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില് ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള് കൂടി പഠനം നിര്ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും