മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി റഫ സൂഖ് മസ്ജിദിൽ സംഘടിപ്പിച്ച “വിശ്വാസിയുടെ പെരുന്നാൾ” എന്ന പ്രഭാഷണം ശ്രദ്ധേയമായി.
വിശ്വാസികൾക്ക് അനുവദിക്കപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ വലിയ പെരുന്നാളിനെ അതിരുവിട്ട പ്രവർത്തനങ്ങളിലൂടെ മലിനമാക്കാതെ ദുൽഹിജ്ജ ഒന്ന് മുതൽ ഓരോ വിശ്വാസിയും അനുഷ്ഠിക്കുന്ന കർമ്മങ്ങളിലെ സൂക്ഷ്മത അവിടെയും നാം കാണിക്കണമെന്ന് ഉസ്താദ് സമീർ ഫാറൂഖി സദസ്സിനെ ഉൽബോധിപ്പിച്ചു.
അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമീർ അലി നന്ദി പറഞ്ഞു.