മനാമ: വിശ്വകലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ഓണാഘോഷം സെഗയ്യ കെ സി എ ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. വിശ്വകലാ പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷം വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാഥിതിയായിരുന്ന ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി
ഇജാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വിശ്വകലാ സ്ഥാപകാംഗം സതീഷ് മുതലയിൽ , ഐ സി ആർ എഫ് ചെയർമാൻ
ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജ് , പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ , ഡോ .ചെറിയാൻ , ബി എഫ് സി പ്രതിനിധി ആനന്ദ് നായർ, ഓണാഘോഷ കമ്മറ്റി കൺവീനർ രാജൻ എം എസ് തുടങ്ങിയവർ സംസാരിച്ചു.
വിശ്വകലാ ജന സെക്രട്ടറി അശോക് ശ്രീശൈലം സ്വാഗതവും , വൈസ് പ്രസിഡന്റ് ഗോകുൽ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
തുടർന്ന് മനോജ് പീലിക്കോടിന്റെയും , സാരംഗി ശശിയുടെയും നേതൃത്വത്തിൽ മൂന്നു മാസക്കാലത്തെ കലാപ്രയ്തതിന്റെ ഫലമായ
വൈവിധ്യമാർന്ന കലാ രൂപങ്ങൾ അരങ്ങേറിയതോടൊപ്പം , വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി.
ഒപ്പം, വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ടര ലക്ഷം രൂപയോളം വരുന്ന ബഹ്റൈൻ പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തി കൈമാറിയ, വിശ്വകലയുടെ സജീവ പ്രവർത്തകൻ അശോക് സരോവരത്തെ എമ്പസ്സി സെക്കൻഡ് സെക്രട്ടറി ഉപഹാരം നൽകി അനുമോദിച്ചു.
വിശ്വകലാ സാംസ്കാരികവേദി നടത്തിയ എഴുത്തോല ” സീസൺ 5 ” കഥ കവിത മത്സരത്തിന്റെ വിജയികൾക്ക് സമ്മാന വിതരണവും ചടങ്ങിൽ വെച്ച് നടത്തുകയുണ്ടായി.
ഓണാഘോഷം വിജയപ്രദമാക്കുവാൻ ഒത്തൊരുമിച്ചു പ്രവർത്തിച്ച കൺവീനർമാർ, കോഡിനേറ്റര്മാർ തുടങ്ങി വിശ്വകലയുടെ എല്ലാ കുടുംബാംഗങ്ങൾക്കും , അഭ്യുദയ കാംഷികൾക്കും , സുഹൃത്തുക്കൾക്കും , ഇതര കലാ സാംസ്കാരിക സംഘടനകൾക്കുമുള്ള നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി.