മനാമ: വിശ്വകലാ സാംസ്കാരിക വേദി ബഹ്റൈൻ, സൽമാനിയ ഹോസ്പിറ്റലുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. “നമ്മുടെ രക്തം മറ്റൊരാൾക്ക് ജീവന്റെ തുടിപ്പാണ്” എന്ന പേരിൽ സൽമാനിയ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ്റമ്പതോളം പേർ രക്തം നൽകി. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഐ.സി.ആർ.എഫ് അംഗവും മലപ്പുറം ജില്ലാ പ്രവാസി സംഘടനയുടെ പ്രസിഡണ്ടുമായ ചെമ്പൻ ജലാൽ, ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡെസ്ക് കൺവീനർ രാജേഷ് ചേരാവള്ളി, സാംസ പ്രസിഡണ്ട് ജിജോ തുടങ്ങിയ സാമൂഹിക പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. രക്തം നൽകാൻ സന്നദ്ധരായി എത്തിയ വിശ്വകലാ പ്രവർത്തകർക്കും, സംഘടനാ പ്രവർത്തകരല്ലാത്ത മറ്റ് മനുഷ്യസ്നേഹികൾക്കും, സൽമാനിയ ആശുപത്രിയിലെ ജീവനക്കാർക്കും ഈ ക്യാമ്പുമായി മറ്റു പല രീതിയിലും സഹകരിച്ച എല്ലാവർക്കും വിശ്വകലയുടെ പേരിൽ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. വിശ്വകലയുടെ പ്രസിഡണ്ട് ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ത്രിവിക്രമൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നന്ദിയും അറിയിച്ചു.
Trending
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്