മനാമ: ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വിഷ്ണു മെമ്മോറിയൽ സല്യൂട്ട് സച്ചിൻ സീസൺ 5 എവറോളിങ് ട്രോഫി വേണ്ടിയുള്ള ക്രിക്കറ്റ് മത്സരത്തിൽ ബുദയ്യ സ്ട്രൈക്കർസ് ജേതാക്കളും, മദീനത്ത് ലീഡേഴ്സ് റണ്ണേഴ്സപ്പുമായി.
മത്സരത്തിന്റെ ഉദ്ഘാടനം ബഹ്റൈൻ ദേശീയ ക്രിക്കറ്റ് ടീം അംഗം പ്രശാന്ത് കുറുപ്പ് നിർവ്വഹിച്ചു. ചടങ്ങിനു ഐ.വൈ.സി.സി ട്യൂബ്ലി – സൽമാബാദ് ഏരിയാ പ്രസിഡന്റ് മഹേഷ് ടി മാത്യു അദ്യക്ഷത വഹിച്ചു.
വിജയികൾക്ക് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുട്, ദേശീയ ട്രെഷറർ വിനോദ് ആറ്റിങ്ങൽ, ദേശീയ സ്പോർട്സ് വിംഗ് കൺവീനർ റിച്ചി കളത്തുരേത്ത്, ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം, ദേശീയ മീഡിയ സെൽ കൺവീനർ അലൻ ഐസക്ക്, ഷഫീഖ് കൊല്ലം, ദേശീയ ജോയിന്റ് സെക്രട്ടറി ബൈജു വണ്ടൂർ, ആർട്സ് വിങ് കൺവീനർ സ്റ്റെഫി സാബു,മുൻ ദേശീയ സെക്രട്ടറിഎബിയോൺ അഗസ്റ്റിൻ, അനീഷ് ഏബ്രഹാം, ഷാഫി വയനാട്, നവീൻ ചന്ദ്രൻ തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു.
ദേശീയ ജോയിന്റ് സെക്രട്ടറി ജമീൽ, ദേശീയ എക്സിക്യൂട്ടീവ് മെമ്പർമാരായ സലീം അബൂതാലിബ്, മണിക്കുട്ടൻ, ജിജോമോൻ, സാദത്ത് കരിപ്പാക്കുളം,നസീർ പൊന്നാനി, രാജൻ ബാബു, അമ്പയർമാരായ ഫാസിൽ, കിരൺ, നിയാസ്, സനൽ തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു.
