വാഷിംഗ്ടൺ: കൊറോണ നെഗറ്റീവെന്ന് പരിശോധനാ ഫലം ലഭിച്ചിട്ടും 13 കാരിയിൽ നിന്നും രോഗം പകർന്നത് 11 പേർക്ക്. യുഎസിലാണ് സംഭവം. 11 ബന്ധുക്കൾക്കാണ് പെൺകുട്ടിയിൽ നിന്നും രോഗബാധ ഉണ്ടായത്. യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം അറിയിച്ചത്. കുടുംബവുമൊത്ത് അവധി ആഘോഷിക്കാനായി പോകുന്നതിന് രണ്ടു ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി കൊറോണ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
തുടർന്ന് അഞ്ചു വീടുകളിലെ ബന്ധുക്കൾ അവധി ആഘോഷിക്കാനായി ഒരു വീട്ടിൽ ഒത്തുച്ചേർന്നു. 9 വയസുകാരൻ മുതൽ 72 കാരൻ വരെ ഈ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയ്ക്ക് മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും പിടിതരാതെ കൊറോണ വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. പലരാജ്യങ്ങളും കൊറോണയുടെ രണ്ടാം വരവ് ഭീഷണിയിലാണ് ഇന്ന്. ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യുഎസിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. കൊറോണ ബാധിച്ചവരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെങ്കിൽ ക്വാറന്റെയ്നിൽ കഴിയേണ്ട ആവശ്യകതയുടെ പ്രാധാന്യം വെളിവാക്കുന്ന സംഭവമാണിതെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വക്താവ് സ്കോട്ട് പൗലെ വ്യക്തമാക്കി.