എല്ലാ ടെസ്റ്റുകളിലും വിരാട് കോലി നയിച്ചിരുന്നെങ്കിൽ ഇന്ത്യ ഓസ്ട്രേലിയയിൽ റ്റെസ്റ്റ് പരമ്പര വിജയിക്കുമായിരുന്നില്ല എന്ന് മുൻ ദേശീയ താരം അശോക് മൽഹോത്ര. രഹാനെ നയിച്ചത് ഇന്ത്യൻ ടീമിനെ ആയിരുന്നു എന്നും ഇപ്പോൾ അത് കോലിയുടെ ടീം ആണെന്നും മൽഹോത്ര പറഞ്ഞു. ഓസ്ട്രേലിയയിൽ രഹാനെയുടെ കീഴിൽ ഇന്ത്യ നടത്തിയ പ്രകടനം കോലിക്ക് കനത്ത സമ്മർദ്ദം നൽകുമെന്നും മൽഹോത്ര കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
“ഓസ്ട്രേലിയയിൽ രഹാനെ ടീമിനെ നയിച്ച രീതി കൊണ്ട് കോലിക്ക് സമ്മർദ്ദം ഉണ്ടാവാം. രഹാനെ ഒരു ലോ പ്രൊഫൈൽ ക്രിക്കറ്ററും കോലി ഒരു സൂപ്പർ സ്റ്റാറുമാണ്. ഇപ്പോൾ രഹാനെ നടത്തുന്ന പ്രസ്താവനകൾ കേട്ടാൽ, ഓസ്ട്രേലിയയിൽ ഇന്ത്യയെ നയിച്ചതിൽ ഖേദമുണ്ടെന്ന് തോന്നും. സത്യം എന്തെന്നാൽ, വിരാട് കോലി ക്യാപ്റ്റനാണ്. ഇത് അദ്ദേഹത്തിൻ്റെ ടീമാണ്. രഹാനെ നയിച്ചത് ഇന്ത്യൻ ടീമിനെയായിരുന്നു. ഇപ്പോൾ അത് കോലിയുടെ ടീമാണ്. അതാണ് വ്യത്യാസം. 11 പേരുണ്ട് ടീമിൽ. അവരെല്ലാവരും ഓസ്ട്രേലിയയിൽ അവിശ്വസനീയ പ്രകടനം നടത്തി. എന്നാൽ, കോലിക്ക് കീഴിൽ അതിനു കഴിയുമെന്ന് തോന്നുന്നില്ല. കാരണം, പൂജാരയ്ക്കോ അശ്വിനോ കോലി വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.”- അദ്ദേഹം പ്രതികരിച്ചു.
ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ഓൾഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുൻനിര ബൗളർമാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോൾ റിസർവ് താരങ്ങളും നെറ്റ് ബൗളർമാരും വരെ ഇന്ത്യക്കായി അരങ്ങേറി. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോലി പറ്റേണിറ്റി അവധിയിൽ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. എന്നാൽ, സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കീഴിൽ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റിൽ വീരോചിത സമനില പിടിച്ചു. 32 വർഷമായി ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്.