പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിന് നേരെ മുട്ടയേറ്. ലിയോണില്‍ നടന്ന അന്താരാഷ്ട്ര കേറ്ററിങ് ആന്‍ഡ് ഹോടെല്‍ ട്രെയ്ഡ് ഫെയറിനിടെയാണ് സംഭവം. ഉടന്‍തന്നെ മുട്ടയെറിഞ്ഞ യുവാവിനെ പൊലീസ് കീഴടക്കി. തുടര്‍ന്ന് പ്രസിഡന്റിനെ മറ്റൊരു മുറിയിലേക്ക് മാറ്റി. മുട്ട അദ്ദേഹത്തിന്റെ ചുമലില്‍ തട്ടിയെങ്കിലും പൊട്ടിയില്ല.
മാക്രോണിന്റെ ദേഹത്ത് മുട്ട പതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുട്ട വന്ന് ഫ്രഞ്ച് പ്രസിഡന്റ് ശരീരത്ത് പതിക്കുന്നത് തുടർന്ന് പൊട്ടാതെ പോകുന്ന ദൃശ്യങ്ങളാണ് വൈറലായിക്കുന്നത്. ഉടൻ തന്നെ അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പൊതിയുകയും ചെയ്തു. മറ്റ് സുരക്ഷ ഉദ്യോഗസ്ഥർ മാക്രോണിനെ മുട്ട എറിഞ്ഞയാളെ പിടികൂടുകയും ചെയ്തു.
പിന്നീട് നടത്തിയ പരിശോധനയിലാണ് പുഴുങ്ങിയ മുട്ടയായിരുന്നു ഇതെന്ന് മനസ്സിലായത്. ‘വിപ്ലവം വിജയിക്കട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അജ്ഞാതന്‍ അദ്ദേഹത്തിന്റെ നേരെ മുട്ട എറിഞ്ഞത്.
‘അയാള്‍ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ അടുത്തേക്ക് വരട്ടെ. പരിപാടി അവസാനിച്ചതിന് ശേഷം ഞാന്‍ അയാളെ നേരില്‍ കാണും’-മക്രോണ്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റസ്റ്റോറന്റില്‍ ടിപ് നല്‍കുന്നതിനെ നികുതിയില്‍ നിന്നൊഴിവാക്കുമെന്ന് മക്രോണ്‍ അറിയിച്ചതിന് പിന്നാലെയാണ് മുട്ടയേറ്.
ഇത് ആദ്യത്തെ തവണയല്ല മാക്രോൺ പൊതുയിടങ്ങളിൽ വെച്ച് ആക്രമിക്കപ്പെടുന്നത്. 2017ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും മക്രോണിന് നേരെ മുട്ടയേറുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ വാലെന്സില്വച്ച് നടന്ന പരിപാടിക്കിടെ അദ്ദേഹത്തെ മുഖത്തടിക്കാനുള്ള ശ്രമവുമുണ്ടായി. സംഭവത്തില്‍ പ്രതിയായ 28കാരന് കോടതി നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചു. അതേസമയം നേരത്തെയും ഫ്രഞ്ച് പ്രസിഡന്റുമാര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.