പാനൂര്‍: കൂറ്റേരിയിലും ചെണ്ടയാടും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി കൂറ്റേരിപൊയിലിലെ കെ.പി.മന്‍ജൂറിന് വെട്ടേറ്റു.
കൂറ്റേരിയിലെ ചേമ്പിലക്കോത്ത് പള്ളിക്ക് സമീപം വച്ചാണ് മന്ജൂര്, സൈദ് മനാഫ് (22) അരയാക്കൂല്‍ സ്വദേശി ത്വാഹ മന്‍സിലില്‍ ആദില്‍ (21) എന്നിവരെ ഇരുപതംഗസംഘം ആക്രമിച്ചത്. പാനൂര്‍ മാക്യു മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരാണ് മന്ജൂറും മനാഫും.ബികോം വിദ്യാര്‍ഥിയായ ആദില്‍ പാനൂര്‍ പവര്‍ഫുള്‍ റെഡിമെയ്ഡ്സ് ജീവനക്കാരനാണ്.
ഇതിന് പിന്നാലെ 10.30ഓടെ ചെണ്ടയാട് അഞ്ച് പേരും ആക്രമണത്തിനിരയായി. മര്‍ദനമേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു