വിയ്യൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തില്‍ ടി.പി. കേസ് പ്രതി കൊടി സുനിയടക്കം പത്തു തടവുകാരുടെ പേരില്‍ കേസ്. ജയില്‍ ജീവനക്കാര വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്. കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടി സുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുണ്‍, താജുദ്ദീന്, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോന് എന്നിരാണ് മറ്റു പ്രതികള്‍. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചതായും എഫ്.ഐ.ആറിലുണ്ട്. ഞായറാഴ്ച ഉച്ചഭക്ഷണസമയത്താണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. ഭക്ഷണത്തോടൊപ്പം നല്കിയ ആട്ടിറച്ചി വീണ്ടും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥര്‍ക്കു നേരെ തട്ടിക്കയറിയതെന്ന് പറയുന്നു. ഷേവ് ചെയ്യാന്‍ ബ്ലേഡ് വേണമെന്ന ആവശ്യം നിരസിച്ചതും പ്രതികളെ കൂടുതല്‍ രോഷാകുലരാക്കി. ഒന്നാം പ്രതി രഞ്ജിത്ത് കുപ്പി പൊട്ടിച്ച് പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസിന്റെ കഴുത്തില്‍വെച്ചാണ് അക്രമം തുടങ്ങിയത്. ഇത് പിടിച്ചുമാറ്റാന്‍ വന്ന ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്, ജീവനക്കാരായ ഓംപ്രകാശ്, വിജയകുമാര്‍ എന്നിവരെയും മര്‍ദിച്ചു. തുടര്‍ന്ന് ഇരുമ്പുവടി ഉപയോഗിച്ച് വ്യാപക അക്രമം അഴിച്ചുവിട്ടു. ജയില്‍ അടുക്കളയിലെത്തി അവിടെയുണ്ടായിരുന്ന തടവുകാരെയും ആക്രമിച്ചു. ജയില്‍ ജീവനക്കാരെത്തി തടവുകാരെ രക്ഷിച്ച് ഗാര്‍ഡ് റൂമിലെത്തിച്ചെങ്കിലും പ്രതികള്‍ ഗാര്‍ഡ് റൂം ആക്രമിച്ച് ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. അക്രമം നടത്തിയ സമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.
Trending
- മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ
- ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്, കേസിലെ ആദ്യ അറസ്റ്റ്
- ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം നട്ടുപിടിപ്പിച്ചത് 2.4 ദശലക്ഷം വൃക്ഷങ്ങള്‍
- ഏഷ്യക്കാരനെ കൊലപ്പെടുത്തിയ കേസ് കോടതിക്ക് വിട്ടു
- കോംഗോയിലെ ഖനി അപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ഭവന മന്ത്രാലയത്തിന് ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ്
- ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ബഹ്റൈനും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു
- നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം: മൃഗസ്നേഹിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി


