ന്യൂഡൽഹി: വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചെന്നാരോപിച്ച് ബി ബി സിയ്ക്കെതിരെ കേസെടുത്ത് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബി ബി സിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ ബി ബി സിയുടെ ഡൽഹി, മുംബയ് ഓഫീസുകളിൽ ആദായ നികുതി വകുപ്പു പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്.വിദേശ നിക്ഷേപ ക്രമക്കേടുകളുടെ പേരിൽ ബി ബി സിയ്ക്ക് മാത്രമല്ല രാജ്യത്തെ നിരവധി വിദേശ കമ്പനികൾക്ക് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ മോദിയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ചാനലിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില് പിടിച്ചെടുത്ത നികുതിരേഖകളും ലാപ്ടോപ്പുകളും വിശദമായി പരിശോധിച്ച ശേഷമാണ് ബി ബി സിക്കെതിരേ ഇഡി കേസെടുത്തത്.ബി ബി സി ആദായനികുതി കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ല. ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും നോട്ടീസുകള്ക്ക് മറുപടി നല്കിയില്ലെന്നും ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇതേതുടര്ന്നായിരുന്നു ചാനല് ഓഫീസുകളില് റെയ്ഡ് നടത്തിയത്.
Trending
- ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
- മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി
- വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
- ബഹ്റൈനിലെ തൊഴിലിടങ്ങളില് അടിയന്തര മെഡിക്കല് സഹായം നിര്ബന്ധമാക്കി
- ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രമാക്കിമാറ്റാന് നിര്ദ്ദേശം
- രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര
- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….