തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ വിജയ്. പി. നായർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലുള്ള വീട്ടിൽ നിന്നാണ് വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഐ.ടി നിയമത്തിലെ 67, 67(എ) വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ ദിവസം യൂട്യൂബ് വീഡിയോയിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ വിജയ് പി നായരെ കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരിച്ചത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
സംഭവത്തിൽ ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ വിജയ്. പി. നായരും കേസ് രജിസ്റ്റർ ചെയ്തിരുന്നു. മോഷണക്കുറ്റം ചുമത്തിയായിരുന്നു കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെയും കേസെടുത്തിട്ടുള്ളത്. വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഡോക്ടറേറ്റ് വ്യാജമെന്ന ആരോപണവും പൊലീസ് പരിശോധിക്കും.