ചെന്നൈ : തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച് വിജയ് ഫാന്‍സ് അസോസിയേഷന്.തമിഴ്നാട്ടിലെ 9 ജില്ലകളിലായി 59 ഇടങ്ങളില്‍ ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്.
ചെങ്കല്‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം,കാഞ്ചിപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി എന്നിവിടങ്ങളില്‍ വിജയ് ഫാന്‍സ് വലിയ വിജയം കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. 13 ഓളം പേര്‍ക്ക് എതിരാളികള്‍ തന്നെ ഉണ്ടായിരുന്നില്ലെന്നാണ് വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ പറയുന്നു.
തന്റെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് പരസ്യമായി രംഗത്ത് വന്നിരുന്നു. തുടന്ന് സംഘടന പിരിച്ച വിട്ടു.
അതേ സമയം ദളപതി വിജയ് മക്കള്‍ ഇയക്കത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പത്രിക സമര്‍പ്പിക്കുന്നതിനും പ്രചരണത്തിനായി വിജയുടെ ചിത്രം ഉപയോഗിക്കുന്നതിനും അനുമതി ലഭിച്ചിരുന്നതായി ദളപതി വിജയ് മക്കള്‍ ഇയക്കം ഭരവാഹികള്‍ അറിയിച്ചു.
Trending
- ഇന്ത്യയിപ്പോൾ നിക്ഷേപകര്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്നു-രാജ്നാഥ് സിങ്
- സ്കൂള്‍ബസില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, അടിയേറ്റു ഒമ്പതാംക്ലാസുകാരന് മരിച്ചു
- പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു
- രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ ഡിഎംകെ
- പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ നാല് പേർ അറസ്റ്റിൽ
- വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
- അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
- കായിക മികവിനെ ജ്വലിപ്പിച്ച് എന്‍.എച്ച്.എസ്. വാര്‍ഷിക സ്പോര്‍ട്സ് മീറ്റ്