തിരുവനന്തപുരം: കോൺഗ്രസ് എം.എൽ.എ വി.ഡി സതീശനെതിരെ അന്വേഷണം നടത്താൻ സ്പീക്കറുടെ അനുമതി തേടിസംസ്ഥാന വിജിലൻസ്. പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തിലാണ് വി.ഡി സതീശന് എം.എല്‍.എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നത്. ഈ ആരോപണത്തിൽ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടര്‍ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെയും അനുമതി തേടിയിരുന്നു.
വി.ഡി സതീശൻ എം.എൽ,എ തന്റെ നിയോജകമണ്ഡലമായ പറവൂരിൽ നടപ്പിലാക്കിയ പ്രളയ പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി. ഈ പദ്ധതിക്കു വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് ആരോപണം.