കോട്ടയം: ഭരണങ്ങാനം ചിറ്റാനപ്പാറയില് സ്കൂള് വിദ്യാഥിനിയെ കൈത്തോട്ടില് വീണ് കാണാതായി. ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള് മരിയയെ ആണ് കാണാതായത്. പാലാ ഫയര്ഫോഴ്സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. ഭരണങ്ങാനം അയ്യമ്പാറ റോഡില് കുന്നനാംകുഴിയിലാണ് കുട്ടി അപകടത്തില് പെട്ടത്. മീനച്ചിലാറിലേക്കാണ ഈ തോട് ഒഴുകിയെത്തുന്നത്. പ്രദേശത്ത് വൈകിട്ട് കനത്ത മഴയുമായിരുന്നു. ഭരണങ്ങാനം പാലാ റോഡില് കുന്നേമുറി പാലത്തിന് സമീപമാണ് ഇപ്പോള് തിരച്ചില് നടത്തി വരുന്നത്.
Trending
- നാളെ മുതല് ബഹ്റൈനില് മഴയ്ക്കും ഇടിമിന്നലിനും സാധ്യത
- വാട്സാപ്പിലൂടെ മൊഴിചൊല്ലല്: യുവതിയുടെ പരാതിയില് ഭര്ത്താവിനെതിരെ കേസ്
- വയനാട്ടില് പുള്ളിപ്പുലി കേബിള് കെണിയില് കുടുങ്ങി; മയക്കുവെടിവെച്ച് പിടികൂടി
- ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഫോണുകളില് നിര്ണായക തെളിവെന്ന് സൂചന
- ബഹ്റൈനില് സൈനല് പള്ളി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനില് നിര്മ്മാണച്ചെലവ് വര്ധന: പാര്ലമെന്റ് ചര്ച്ച ചെയ്യും
- സ്കൂട്ടര് യാത്രികയെ ബൈക്കില് പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റില്
- ഹമദ് രാജാവ് റമദാന് ഇഫ്താര് വിരുന്ന് നടത്തി