പത്തനംതിട്ട: സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മത വിദ്വേഷ പ്രചാരണത്തിനു കേസെടുത്ത് പൊലീസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തംഗം ആബിദ ബായിക്കെതിരെയാണ് കേസ്. അയോധ്യ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ പങ്കിട്ടതിനാണ് കേസ്. നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ആറൻമുള പൊലീസാണ് കേസെടുത്തത്. ഫെയ്സ്ബുക്കിൽ ഇവർ പങ്കിട്ട വീഡിയോയാണ് കേസിനാധാരം. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ വീഡിയോ പങ്കിട്ടു. ജനപ്രതിനിധിയെന്ന നിലയിൽ ഇത്തരത്തിലുള്ള നടപടികൾ ചെയ്യാൻ പാടില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഫെയ്സ്ബുക്കിലിട്ട വിഡീയോ പിന്നീട് ഇവർ ഡിലീറ്റ് ചെയ്തിരുന്നു. മത വിദ്വേഷം ഉദ്ദേശിച്ചല്ല ഇത്തരത്തിലൊരു വീഡിയോ ഇട്ടതെന്നു അവർ പിന്നീട് കുറിപ്പും ഇട്ടു.
Trending
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി