തിരുവനന്തപുരം; ഇന്റഗ്രാം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെൺകുട്ടിയെ വശീകരിച്ച് നഗ്നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകൾ അയച്ച് കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിങ്ങ് നടത്തി രഹസ്യമായി സ്ക്രീൻ റിക്കാർഡ് ചെയ്തു ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ . അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ മഹേഷ്. എം ( 33) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് നേമം പള്ളിച്ചലിൽ ഒളിവിൽ കഴിയവെ ഒളിസങ്കേതം വളഞ്ഞ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പെൺകുട്ടിയുടെ നഗ്നവീഡിയോകൾ അയച്ചുകൊടുക്കാൻ നിർബന്ധിച്ചു. അത് നിരസിച്ച പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ച് കൊടുക്കുമെനന്നും , സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയും പെൺകുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് 3 വ്യാജ ഇന്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവായിരുന്ന പ്രതി നേമത്ത് ഒളിവിൽ കഴിയുകയായിരുന്നു.