കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് വെമ്പിളി വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. 139 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ ഒ ബാബു വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇവിടെ എല്‍ഡിഎഫ്. നിലവില്‍ വാർഡില്‍ യുഡിഎഫിനാണ് ഭരണം. വാര്‍ഡ് അംഗമായിരുന്ന ജോസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്‍ ഒ ബാബുവിന് പുറമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി പി ജോര്‍ജ്ജ്, ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി എല്‍ദോ പോള്‍ എന്നിവരാണ് മത്സരിച്ചത്.
