
തൊടുപുഴ: കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. കോതമംഗലത്തെ വിട്ടില്‍ വച്ചായിരുന്നു അന്ത്യം.
കോട്ടയം ചിങ്ങവനത്തായിരുന്നു ജനനം. പിതാവിനൊപ്പം ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നാലെയാണ് സ്റ്റീഫന്‍ നക്സല്‍ പ്രസ്ഥാനത്തിലേക്ക് ആകഷിക്കപ്പെട്ടത്. ദീര്‍ഘകാലം ഒളിവില്‍ പ്രവര്‍ത്തനം നടത്തിയ സ്റ്റീഫന്‍ 1971ല്‍ അറസ്റ്റിലായി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞു.
പതിനഞ്ചാം വയസ്സിലാണ് സറ്റീഫന്‍ നക്സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. തലശ്ശേരി പൊലീസ് സ്റ്റേഷന് ആക്രമണത്തിലും സ്റ്റീഫന്‍ പങ്കെടുത്തിരുന്നു. കൊലക്കേസ് ഉള്‍പ്പടെ പതിനെട്ടിലേറെ കേസുകളില്‍ പ്രതിയായിരുന്നു സ്റ്റീഫന്‍


