തിരുവനന്തപുരം: മന്ത്രി ജലീൽ സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്തേക്കു ജലീൽ സ്വന്തം സുഹൃത്തിനെയാണ് നിയമിച്ചത്. ശ്രീനാരായണ ദർശനങ്ങൾ അറിയുന്ന ഒരാളെയാണ് ഈ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഇടതുപക്ഷത്ത് എത്തിയിട്ടും ജലീൽ പഴയ തീവ്രവാദ നിലപാട് മാറ്റിയിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഖുറാൻ വിതരണം ചെയ്ത ജലീൽ ബൈബിളോ മഹാഭാരതമോ ആർക്കും കൊടുത്തിട്ടുമില്ല. ജലീൽ മന്ത്രിയായശേഷം നടത്തിയ നിയമനങ്ങളെല്ലാം ഒരു സമുദായത്തിൽനിന്ന് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.