തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിലയും കുതിക്കുന്നു. ഇരട്ടിവിലയോടെയാണ് ചില്ലറ വിപണയില്‍ സവാളയ്ക്കും തക്കാളിക്കും ഉയർന്നത് .തക്കാളി കിലോയ്ത്ത് 16 രൂപ വരെ ഉയര്‍ന്നു.സവാള വില നിലവില്‍ 38 രൂപ പിന്നിട്ടുണ്ട്.ചില്ലറ വിപണയില്‍ ഇത് നാല്പത് രൂപയ്ക്ക് മുകളിലാണ്.
പയര്‍, ബീന്‍സ് തുടങ്ങിയവയുടെ ലഭ്യതയില്‍ ഉണ്ടായ കുറവും,വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റം രൂക്ഷമാവാന്‍ ഇടയാക്കിയിട്ടുണ്ട്. മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം ഉയര്‍ന്നു. പച്ചമുളക്, വെള്ളരിക്ക, മത്തങ്ങ തുടങ്ങിയവയ്ക്കാണ് നിലവില്‍ കാര്യമായി വില വര്‍ധിക്കാത്തത്.
ഉത്തരേന്ത്യയില്‍ പെയ്ത അപ്രതീക്ഷിതമായ മഴ പച്ചക്കറികളുടെ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.പുണെയില്‍ നിന്നും നാസിക്കില്‍ നിന്നും വരവ് കുറഞ്ഞതാണ് സവാള ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റത്തിന് ഇടയാക്കിയത്.