മനാമ: സാന്റാമോണിക്ക സ്റ്റഡി അബ്റോഡ്, ഐ ലേണിംഗ് എന്‍ജിന്‍സ്, ബോസ്കോ എജ്യു, പി.ഇ.സി.എ. എന്നിവയുടെ സഹകരണത്തോടെ വേദിക് എ.ഐ. സ്കൂളുള്സ് പെന്റാത്ത്ലോണ്‍ 2024 സംഘടിപ്പിക്കും.
2024 നവംബര്‍ രണ്ടിന് അദാരി പാര്‍ക്കില്‍ നടക്കുന്ന ഈ പരിപാടി ബഹ്റൈനിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു ചരിത്രപരമായ ഒളിമ്പ്യാഡ് വിദ്യാഭ്യാസ മത്സരം ആയിരിക്കുമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. മറിയം അല്‍ ദീന് പറഞ്ഞു.
ബഹ്റൈനിലെ എല്ലാ സ്കൂളുകളില്‍നിന്നുമായി 5,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ അപ്പ് ഡയരക്ടര്‍ യൂസുഫ് യാഖൂബ് ലോരി, വേദിക് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജെയിംസ് മറ്റം, ബോബ്സ്കോ ഹോള്‍ഡിംഗ് ഡബ്ല്യു.എല്‍.എല്‍. സ്ഥാപകനും സി.എം.ഡിയുമായ ബോബന് തോമസ്, പി.ഇ.സി.എ. ഇന്റര്‍നാഷണല്‍ സി.ഇ.ഒ. സി.എം. ജുനിത് എന്നിവര്‍ പറഞ്ഞു.
ഒരേ ദിവസം അഞ്ച് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ഒളിമ്പ്യാഡുകളാണ് നടക്കുന്നത്.
6 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലുള്ളവര്‍ അഞ്ച് വിഷയ നിര്‍ദ്ദിഷ്ട ഒളിമ്പ്യാഡുകളില്‍ മത്സരിക്കും. 6, 7 ക്ലാസുകള്‍, 8, 9 ക്ലാസുകള്‍, 10 മുതല്‍ 12 വരെ ക്ലാസുകള്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ സയന്‍സ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ സോഷ്യല്‍ സയന്‍സ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ ജനറല്‍ നോളജ് ഒളിമ്പ്യാഡ് എന്നീ ഇനങ്ങളിലാണ് മത്സരം.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളുകള്‍ക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം: www.vedhikcivilservicesclub.com/pentathlon-2024/