കൊച്ചി: പിണറായിയെ നിഴൽ പോലെ പിന്തുടരുന്ന നിർഗുണനായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശന്റെ സ്ഥാനം അജഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുക. സുരേന്ദ്രൻ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ്. കേരളത്തിലെ സർവ്വകലാശാലകളെ മുഴുവൻ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽ നിന്നു തന്നെ അദ്ദേഹത്തിന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിന്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രൻ പറഞ്ഞു.
Trending
- പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം; ആരിഫ് മുഹമ്മദ് ഖാന് സ്വീകരിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങള്‍; എംവി ഗോവിന്ദന്
- സമുദ്രമത്സ്യബന്ധന വികസനം; കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനുമായി കരാർ ഒപ്പിട്ട് ആന്ധ്രാപ്രദേശ്
- ക്രിസ്മസ് ആഘോഷം സ്കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
- കേരളത്തെ എട്ട് വിക്കറ്റിന് തോല്പിച്ച് ഡൽഹി
- രണ്ടാംദിനവും സന്നിധാനത്ത് ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര
- ഡൽഹിയിൽ കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ
- എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ
- ‘ബിജെപി വെറുപ്പ് ഉൽപാദിപ്പിക്കുന്നു, സിപിഎം വില്‍ക്കുന്നു; ക്രിസ്മസ് ആഘോഷം തടഞ്ഞതു കളങ്കം’; കെ സുധാകരൻ